കോട്ടയം ക്രൈംബ്രാഞ്ചിലെ സിവില്‍ പോലീസ് ഓഫീസറെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കൊപ്പം ഇയാളുടെ പെണ്സുഹൃത്തുമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. ഷാപ്പിലെത്തിയ പോലീസുകാരനും പെണ്‍സുഹൃത്തും മദ്യപിച്ചു.തുടര്‍ന്ന് ഷാപ്പിനുള്ളില്വച്ച് വാക്കേറ്റവും തര്‍ക്കവും ഉണ്ടായി. മദ്യപിക്കാനെത്തിയവരുമായും വാക്കേറ്റമുണ്ടായി.
ഇതേ തുടർന്ന് നാട്ടുകാര്‍ ഇയാളെ കൈയോടെ പിടികൂടി. നാട്ടുകാരുമായി ഉന്തും തള്ളുമുണ്ടായി. വിവരമറിഞ്ഞെത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു. കേസിനു പുറമേ വകുപ്പുതല അച്ചടക്ക നടപടിയുമുണ്ടാകും.