സിദ്ധിഖിന്റെ ഫോൺ സ്വിച്ച് ഓൺ ആയി; ഒളിവിൽ കഴിയാൻ സഹായിക്കുന്നവർക്കെതിരെയും കേസെടുക്കും


ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഒളിവിൽപോയ നടൻ സിദ്ധിഖിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓൺ ആയി. ഹൈക്കോടതി ജാമ്യഹർജി തള്ളിയതിന് പിന്നാലെ നടന്റെ രണ്ടു മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു. അൽപ്പസമയത്തിന് മുൻപ് രണ്ട് ഫോണുകളും ഓൺ ആയെങ്കിലും സിദ്ധിഖിന്റെ നമ്പർ രണ്ടും ബിസിയാണ് .

സിദ്ധിഖിനെതിരെ നടപടികൾ കടുപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് അന്വേഷണസംഘം. സഹായിക്കുന്നവർക്കെതിരെയും കേസെടുക്കാൻ അന്വേഷണ സംഘത്തലവൻ സ്പർജൻ കുമാർ നിർദേശം നൽകി. സിദ്ധിഖിനെ ഒളിവിൽ താമസിക്കാൻ സഹായിക്കുന്നവർക്കെതിരെയും കേസെടുക്കും.
്അതേസമയം സിദ്ധിഖിനെതിരെ സംസ്ഥാന സർക്കാർ തടസ ഹർജി നൽകും. ഇടക്കാല ഉത്തരവിനു മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകുക. അവസാന ശ്രമം എന്ന നിലയിലെ സിദ്ധിഖ് ഡൽഹിയിലെ മുതിർന്ന അഭിഭാഷകൻ വഴി സുപ്രീം കോടതിയിൽ ഹർജി നൽകാനാണ് ഒടുവിലെ തീരുമാനം.

 


 



Previous Post Next Post