അർബുദ ബാധിതയായ എട്ടു വയസുകാരിയുടെ ചികിത്സ വെല്ലൂരിലേക്ക് മാറ്റും…സഹായവുമായി സുരേഷ് ഗോപി…



അർബുദ ബാധിതയായ എട്ടു വയസുകാരി ആരഭിക്ക് സഹായവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആരഭിയുടെ ചികിത്സക്ക് വിദഗ്ധ ഡോക്ടേഴ്സിന്റെ സഹായം സുരേഷ് ഗോപി ഉറപ്പ് നൽകിയിരിക്കുകയാണ്.

 കുട്ടിയുടെ ചികിത്സ വെല്ലൂരിലേക്ക് മാറ്റും. അവിടുത്തെ ഡോക്ടറുമായി സംരിച്ചിട്ടുണ്ട് എന്ന് സുരേഷ് ഗോപി പറഞ്ഞു. ജപ്തി ഭീഷണി നേരിട്ട വീടിന്റെ പ്രമാണം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇടപെട്ട് തിരിച്ച് എടുത്ത് നൽകി. പൂർണ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു.

 പെരുമ്പളം പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ആരഭിയും കുടുംബവും കഴിയുന്നത്. ആരഭിക്ക് സംസാരിക്കാനും കഴിയില്ല. ചികിത്സയും, ദൈനംദിന ചിലവിനുമായി സമാനതകളില്ലാത്ത പ്രതിസന്ധിയാണ് കുടുംബം നേരിടുന്നത്
Previous Post Next Post