‘വെള്ളമടിച്ച് ബഹളം വയ്ക്കൽ, പിടിച്ചുപറി, സ്ത്രീകളെ ശല്യം ചെയ്യൽ…യുവാവ് അറസ്റ്റിൽ…


തിരുവനന്തപുരം: തിരുവനന്തപുരത്ത് കുപ്രസിദ്ധ ഗുണ്ട ‘സ്റ്റാമ്പർ അനീഷ്’ അറസ്റ്റിൽ. കരിപ്പൂർ വില്ലേജിൽ മുട്ടൽ മൂട് ഗവൺമെൻറ് ഹൈസ്കൂളിന് സമീപം കുഴിവള വീട്ടിൽ വിൽസൺ മകൻ സ്റ്റമ്പർ അനീഷ് എന്ന് വിളിക്കുന്ന അനീഷ് വയസ്സ് (32) ആണ് അറസ്റ്റിലായത്. നിരവധി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിലെ പ്രതിയാണ് ഇയാൾ. പിടിച്ചുപറി, മദ്യപിച്ചു പൊതുസ്ഥലത്ത്, കൂലിതല്ല്, ബഹളം ഉണ്ടാക്കൽ, പൊതുസ്ഥലത്ത് അടിയുണ്ടാക്കൽ, സ്ത്രീകളെ ശല്യപ്പെടുതൽ, എന്നിങ്ങനെ നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായത്.
Previous Post Next Post