ലോറിയിൽ നിന്ന് കിട്ടിയ ശരീരഭാഗം അർജുന്റെ തന്നെയെന്ന് സ്ഥിരീകരിച്ചു; ഡിഎൻഎ ഫലം പോസിറ്റീവ്


ഗംഗാവലി പുഴയിൽ നിന്നുമെടുത്ത ലോറിയിൽ നിന്ന് കണ്ടെത്തിയ ശരീരഭാഗത്തിന്റെ ഡിഎൻഎ ഫലം പോസിറ്റീവ്. മൃതദേഹം അർജുന്റെ തന്നെയെന്ന് സ്ഥിരീകരിച്ചു. ഇതോടെ ബന്ധുക്കൾക്ക് മൃതദേഹം കൈമാറാനുള്ള നടപടികൾ ആരംഭിച്ചു

ഗംഗാവലി പുഴയിൽ നിന്നും ബുധനാഴ്ച ഉയർത്തിയ ലോറി രാവിലെയാണ് ദേശീയപാതയുടെ അരികിലേക്ക് കയറ്റിയത്. പിന്നീട് ലോറിയുടെ ക്യാബിൻ പൊളിച്ചുമാറ്റി. കാബിനിൽ നിന്ന് അർജുന്റെ രണ്ട് മൊബൈൽ ഫോണുകളും ബാഗും വസ്ത്രങ്ങളും ഒരു കളിപ്പാട്ടവും കണ്ടെത്തിയിരുന്നു

ജൂലൈ 16നാണ് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്. ചായക്കടയുടെ മുന്നിൽ നിന്നവരും സമീപം പാർക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയിൽപ്പെട്ടത്.
Previous Post Next Post