വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പെരുന്ന മരങ്ങാട്ട് വീട്ടിൽ ഷാരോൺ ഫിലിപ്പ് (23) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി കുരിശുംമൂട് ഭാഗത്ത് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത മയക്കുമരുന്നുമായി ഇയാളെ പിടികൂടുന്നത്.
പരിശോധനയിൽ ഇയാളിൽ നിന്നും 12.00 ഗ്രാം നിരോധിത മയക്കുമരുന്നായ Methamphetamineപോലീസ് കണ്ടെടുക്കുകയും ചെയ്തു. എറണാകുളം സ്വദേശിയുടെ വാഹനം സുഹൃത്തിന്റെ പക്കൽ നിന്നും ഉപയോഗത്തിനായി വാങ്ങി ഇതിൽ കറങ്ങി നടന്നായിരുന്നു ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. ചങ്ങനാശ്ശേരി ഡിവൈഎസ്പി എ. കെ വിശ്വനാഥൻ, ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്. ഓ വിനോദ് കുമാർ ബി, എസ്.ഐ മാരായ ഷാബുമോൻ ജോസഫ്, സന്ദീപ്, എ.എസ്.ഐ മാരായ രതീഷ്, രഞ്ജീവ്ദാസ്, സുനിൽ പി.ജെ, സി.പി.ഓ മാരായ ഷജിൻ, ഷമീർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഷാരോൺ ഫിലിപ്പിന് ചങ്ങനാശ്ശേരി, ചേർത്തല എന്നീ സ്റ്റേഷനുകളിൽ കഞ്ചാവ് കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.