പാലായിൽ നിയന്ത്രണം വിട്ട ലോറി ഇടിച്ചുണ്ടായ അപകടത്തിൽ വീടും വാഹനവും തകർന്നു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.. പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ.


പാലാ:പാലാ പൈക റൂട്ടിൽ പുലർച്ചെ നിയന്ത്രണം വിട്ട് ലോറി ഇടുച്ചുണ്ടായ അപകടത്തിൽ വീടും വാഹനവും തകർന്നു.
പാലാ വാഴേമഠം ഭാഗത്താണ് ഗ്യാസ് കയറ്റി വന്ന ലോറി സമീപത്തെ വീടും അടുത്തായി പാർക്ക് ചെയ്തിരുന്ന ഓട്ടോയും തകർത്തത്. സ്ഥിരമായി ആളുകൾ നിൽക്കുന്ന ഭാഗം കൂടിയാണ് അപകടം സംഭവിച്ച സ്ഥലമെന്നും അപകട സമയത്ത് ആളുകൾ ഇല്ലാതിരുന്നത് വൻ ദുരന്തമാണ് ഒഴിവാക്കിയതെന്നും പ്രദേശ വാസികൾ പറഞ്ഞു.
വാഴേമഠം ഭാഗത്തെ പേരേതനായ കുരുവിള (മീശകുരുവിള) യുടെ വീടാണ് തകർന്നത് അപകടത്തെ തുടർന്ന് പരിക്കേറ്റ ഡ്രൈവറെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവർ ഉറങ്ങിപോയതാകും അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് പാലാ ട്രാഫിക് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Previous Post Next Post