പത്തനംതിട്ടയില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ട അടൂരിന് സമീപം പഴകുളത്താണ് അപകടമുണ്ടായത്. അപകടത്തിൽ പത്തിലേറെ പേർക്ക് പരിക്കേറ്റു.മൂന്ന് പേരുടെ നില ഗുരുതരമാണ്. അടൂരിൽ നിന്നും കായംകുളത്തേക്ക് പോയ ഹരിശ്രീ എന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ അടൂരിലെ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.നിയന്ത്രണം വിട്ട ബസ് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
അടൂരിൽ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന ബസ് മറിഞ്ഞു..പത്തിലേറെ പേർക്ക് പരിക്ക്..മൂന്ന് പേരുടെ നില ഗുരുതരം…
ജോവാൻ മധുമല
0
Tags
Top Stories