വെഞ്ഞാറമൂടില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പെയിന്റിങ് തൊഴിലാളിക്ക് ദാരുണാന്ത്യം...


തിരുവനന്തപുരം വെഞ്ഞാറമൂടില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു. 56കാരനായ കുമാറാണ് മരിച്ചത്. രണ്ടുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഇന്ന് രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. പെയിന്റിങ് തൊഴിലാളിയായ കുമാര്‍ ജോലി ചെയ്യുന്നതിന്റെ ഭാഗമായി കെട്ടിടത്തിന്റെ മുകളില്‍ കയറുകയും തലകറങ്ങിയതിനെ തുടര്‍ന്ന് താഴേക്ക് വീഴുകയുമായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Previous Post Next Post