കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍. പത്തനംതിട്ട സബ്കളക്ടര്‍ വഴി കത്ത് കൈമാറി. കത്ത് സബ്കളക്ടര്‍ നേരിട്ട് വീട്ടിലെത്തി കൈമാറി. ഉണ്ടായ സംഭവങ്ങളിൽ ഖേദം രേഖപ്പെടുത്തിയാണ് കലക്ടർ കത്തയച്ചത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബുവിനെ ചേമ്പറിൽ വിളിച്ചു സംസാരിച്ചിരുന്നതായും കത്തിലെ ഉള്ളടക്കത്തിൽ പറയുന്നു. നവീന്‍റെ മരണത്തില്‍ കളക്ടർക്കെതിരെ ആരോപണം ശക്തമാവുന്നതിനിടെയാണ് സംഭവിച്ച കാര്യങ്ങളില്‍ ഖേദം അറിയിച്ചത്.
നവീൻ ബാബുവിന്റെ മരണം..കുടുംബത്തോട് മാപ്പ് പറഞ്ഞ് കണ്ണൂർ കളക്ടർ…
ജോവാൻ മധുമല
0
Tags
Top Stories