✒️ജോവാൻ മധുമല
പാമ്പാടി : പാമ്പാടി കുറ്റിക്കൽ തോട്ടക്കാട് റോഡിൽ വെള്ളം കയറി ഗതാഗതം നിലച്ചു അതിഥി തൊഴിലാളികൾ താമസിക്കുന്ന വീടുകളിൽ വെള്ളം കയറി ഇവരെ മുൻ പഞ്ചായത്ത് വൈ: പ്രസിഡൻറ് അഡ്വ.സിജു കെ.ഐസക്കിൻ്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു.ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്ന ( 11:15 pm ) ന് ഇരുവശത്തും റോഡ് ബ്ലോക്ക് ചെയ്ത് അപകട മുന്നറിയിപ്പ് നൽകി വാഹനങ്ങൾ തിരിച്ചുവിട്ടു കൊണ്ട് ഇരിക്കുകയാണ്
ഇനിയും മഴ തുടർന്നാൽ മറ്റ് ഭാഗത്തു കൂടി വെള്ളം കയറാൻ സാധ്യത ഉണ്ട്
അതേസമയം പാമ്പാടിയിലെ വിവിധ സ്ഥലങ്ങളിലെ തോടുകളിൽ വെള്ളം ക്രമാതീതമായി ഉയരുകയാണ്