
അമ്പലപ്പുഴയിൽ കൺസ്യൂമർഫെഡ് ബീവറേജ് ഔട്ട്ലെറ്റിൽ നിന്ന് വിദേശമദ്യം മോഷ്ടിച്ച കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. മദ്യം മോഷ്ടിക്കുന്ന സിസിടിവി ദൃശ്യകളാണ്. തകഴി സ്വദേശി ഹരികൃഷ്ണൻ, അമ്പലപ്പുഴ സ്വദേശി പത്മകുമാർ എന്നിവരെയാണ് അമ്പലപ്പുഴ എസ് എച്ച് ഒ പ്രതീഷ് കുമാറിൻറെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12ന് ആയിരുന്നു കേസിൽ ആസ്പദമായ സംഭവം . മദ്യം വാങ്ങാൻ എന്ന വ്യാജേന അമ്പലപ്പുഴ ബീവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റിൽ എത്തിയ പ്രതികൾ റാക്കിൽ സൂക്ഷിച്ചിരുന്ന 7500 ഓളം രൂപ വിലവരുന്ന 9 കുപ്പി വിദേശമദ്യം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു . മാനേജരുടെ പരാതിയിൽ അമ്പലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികൾ എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇതുവരെയും കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്ത്.