ന്യൂഡൽഹി: ബന്ധുക്കൾക്കു നേരെ നിരന്തരം ലൈംഗിക പീഡന ശ്രമങ്ങൾ നടത്തിയ മകനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കനാലിൽ തള്ളി അമ്മ. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. ബന്ധുക്കളുടെ സഹായത്തോടെയാണ് 57 വയസ്സുകാരിയായ ലക്ഷ്മി ദേവി 35 വയസ്സുകാരനായ മകന്‍ ശ്യാം പ്രസാദിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയത്.
അവിവാഹിതനായ മകൻ നിരന്തരം ബന്ധുക്കൾക്ക് നേരെ പീഡന ശ്രമം നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. കോടാലിയും മറ്റ് കൂര്‍ത്ത ആയുധങ്ങളും ഉപയോഗിച്ചാണ് ലക്ഷ്മി മകനെ കൊലപ്പെടുത്തിയത്. മൃതദേഹം 5 കഷ്ണങ്ങളായി 3 ചാക്കുകളിൽ കെട്ടി കനാലിൽ തള്ളുകയായിരുന്നു. ഒളിവിലുള്ള പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.