കാട്ടാനയുടെ ജഡത്തിൽ നിന്ന് കൊമ്പുകൾ നഷ്ടപ്പെട്ട സംഭവം.. കള്ളനെ പിടികൂടി പൊലീസ്….


കാട്ടാനയുടെ ജഡത്തില്‍ നിന്ന് കൊമ്പുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. വഴിക്കടവ് ഡീസന്റ് കുന്ന് സ്വദേശി വിനോദ് ആണ് വനംവകുപ്പിന്റെ പിടിയിലായത്. ആനക്കൊമ്പുകൾ കണ്ടെടുത്തു. കിണറ്റിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു കൊമ്പുകൾ. വനംവകുപ്പിന്റെ പ്രത്യേക അന്വേഷണസംഘമാണ് കണ്ടെത്തിയത്.കഴിഞ്ഞ ബുധനാഴ്ചയാണ് രണ്ടുമാസത്തിലേറെ പഴക്കമുള്ള ആനയുടെ ജഡം നെല്ലിക്കുത്ത് വനമേഖലയില്‍ കണ്ടെത്തിയത്.ആനയുടെ ജഡം കണ്ടെത്തിയപ്പോള്‍ കൊമ്പുകള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പ്രതി പിടിയിലാകുന്നത്.


Previous Post Next Post