ഹൈദരാബാദ്: തെലങ്കാന ടണൽ അപകടത്തിൽപ്പെട്ട എട്ട് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. തുരങ്കത്തിനകത്തെ യന്ത്രത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. യന്ത്രം പൊളിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കേരള പൊലീസിന്‍റെ കഡാവർ നായകളാണ് തുരങ്കത്തിനുള്ളിൽ മനുഷ്യ സാന്നിധ്യം കണ്ടെത്തിയത്. മറ്റു തൊഴിലാളികളുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
ഫെബ്രുവരി 22 നാണ് തെലങ്കാനയിൽ ടണൽ തകർന്ന് അപകടമുണ്ടായത്. 2 ഉദ്യോഗസ്ഥരും 6 തൊഴിലാളികളടക്കം 8 പേരാണ് തുരങ്കത്തിൽ അകപ്പെട്ടത്.
മേൽക്കൂരയിലെ വിള്ളൽ മൂലം വെള്ളമിറങ്ങിയതാണ് അപകടകാരണമെന്നാണ് നിഗമനം. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്‍റെ ഒരു ഭാഗത്ത് ചില തൊഴിലാളികള്‍ ചോര്‍ച്ച പരിഹരിക്കാന്‍ അകത്ത് കയറിയപ്പോഴായിരുന്നു അപകടം.
നാഗർകുർണൂൽ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ തുരങ്കം അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾക്കായി ഫെബ്രുവരി 18 നാണ് തുരങ്കം തുറന്നത്.