ദുബായിൽ സ്വർണ വിലയിൽ വൻ ഇടിവ്; ഒരു ദിവസത്തിനിടെ കുറഞ്ഞത് 10 ദിർഹം...


ദുബായ്ആഗോള വിപണിയിൽ സ്വർണ വില 3,200 ദിർഹത്തിലും താഴേക്ക് പതിച്ചതോടെ ദുബായിലും വിലക്കുറവ് തുടരുന്നു. ഇന്ന് (വ്യാഴം) രാവിലെ മാത്രം 24 കാരറ്റ് പൊന്നിന് ഗ്രാമിന് 9.55 ദിർഹം വരെ കുറവ് രേഖപ്പെടുത്തി. പൊന്നിന്റെ വില തുടർച്ചയായി താഴേക്ക് പോയി, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 9.55 ദിർഹം കുറഞ്ഞു. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ റിപോർട്ടനുസരിച്ച്, ഇന്ന് രാവിലെ 24 കാരറ്റ് സ്വർണം ഗ്രാമിന് 378.5 ദിർഹമാണ്.
എന്നാൽ ഇന്നലെ രാവിലെ നിരക്ക് 388.25 ആയിരുന്നു.

മറ്റു കാരറ്റുകൾക്കും വിലയിടിവ്:

. 22 കാരറ്റ് ഗ്രാമിന് - 350.5 ദിർഹം (9.25 കുറവ്)

.

21 കാരറ്റ് ഗ്രാമിന് - 336.5 ദിർഹം

18 കാരറ്റ് ദിർഹം - 288 ദിർഹം

ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് വില കടക്കുന്നത്. അമേരിക്കയിലെ ഇന്ധനപ്പരിഷ്കരണ നയവുമായി ബന്ധപ്പെട്ട് പുറത്തുവരാനിരിക്കുന്ന പ്രധാനപ്പെട്ട ഡേറ്റയും അതിന്റെ പശ്ചാത്തലത്തിൽ ഫെഡറൽ റിസർവിന്റെ ധനനയം എങ്ങോട്ട് പോകുമെന്ന് അനിശ്ചിതത്വവുമാണ് ഇടിവിന് പിന്നിൽ 

അമേരിക്കയും ചൈനയും തമ്മിൽ 90 ദിവസത്തേക്ക് പരസ്പ്‌പര തീരുവകൾ കുറച്ച് താൽക്കാലിക തർക്കവിരാമം പ്രഖ്യാപിച്ചെങ്കിലും അതിൻ്റെ ദീർഘകാല ആഘാതങ്ങളെക്കുറിച്ച് രാജ്യാന്തര വിപണികൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സ്വർണ വില 3,150 യുഎസ് ഡോളർ വരെ താഴേക്ക് പോകാമെന്നും അതിനും താഴെ പോയാൽ 3,100 ഡോളർ ആയിരിക്കുമെന്നും ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു
Previous Post Next Post