തൃശൂര്‍ ചാവക്കാടും ദേശീയപാതയില്‍ വിള്ളല്‍; ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ടാറിട്ട് മൂടി




തൃശൂര്‍: മലപ്പുറം കൂരിയാടിന് പിന്നാലെ തൃശൂരിലെ ചാവക്കാടും ദേശീയപാത 66 ല്‍ വിള്ളല്‍. മണത്തലയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന മേല്‍പ്പാലത്തിന് മുകളിലാണ് റോഡ് വിണ്ടുകീറിയത്. ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ദേശീയപാത അധികൃതര്‍ വിള്ളല്‍ ടാറിട്ട് മൂടി.

ടാറിങ് പൂര്‍ത്തിയായ റോഡ് അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളലുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ രാത്രിയെത്തിയാണ് അധികൃതര്‍ വിള്ളലടച്ചത്. ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായ മലപ്പുറം കൂരിയാട് വിദഗ്ധസമിതിയുടെ പരിശോധന ഇന്ന് നടക്കും. മൂന്നംഗസംഘമാ യിരിക്കും പ്രത്യേക പരിശോധന നടത്തുക.
Previous Post Next Post