ചേർത്തല തണ്ണീർമുക്കം കട്ടച്ചിറയിൽ തെരുവ് നായ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. കണ്ണിന് കടിയേറ്റ ഒരാൾക്കടക്കം നാലുപേരുടെ നില ഗുരുതരമാണ്. രക്ഷതേടി ഓടുന്നതിനിടെ വീണ് വീട്ടമ്മയുടെ കൈയൊടിഞ്ഞു.സംഭവത്തിനൊടുവിൽ ആക്രമണസ്വഭാവം കാണിച്ച നായയെ നാട്ടുകാർ സംഘടിച്ച് തല്ലിക്കൊന്നു.
ഇതിന് പേവിഷബാധയുണ്ടോയെന്ന സംശയമുണ്ട്.അതേസമയം പാലക്കാട്ട് എട്ടു വയസ്സുകാരന് തെരുവുനായുടെ കടിയേറ്റു. പ്രതിഭ നഗർ സ്വദേശി അൻവറിന്റെ മകൻ മുഹമ്മദ് ഷിയാസിനാണ് കടിയേറ്റത്. കുട്ടിയെ നാല് നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. അയൽവാസിയായ സ്ത്രീ നിലവിളിച്ച് ഓടിയെത്തിയതിനെ തുടർന്നാണ് നായ്ക്കൾ പിന്മാറിയത്.