കായംകുളത്ത് സിപിഐയിൽ കൂട്ടരാജി; ലോക്കൽ സമ്മേളനത്തിൽ ബഹളവും കയ്യാങ്കളിയും


കൊല്ലം: കായംകുളത്ത് സിപിഐ ലോക്കൽ സമ്മേളനത്തിൽ ബഹളവും കയ്യാങ്കളിയും. എൽ സി അസിസ്റ്റന്റ് സെക്രട്ടറിയും മഹിളാ സംഘടന സംസ്ഥാന കമ്മിറ്റി അംഗവും ഉൾപ്പടെ പന്ത്രണ്ട് പേർ സിപിഐയിൽ നിന്ന് രാജിവച്ചു.

സിപിഐ കായംകുളം ടൗൺ സൗത്ത് ലോക്കൽ സമ്മേളനത്തിൽ നിന്നുമാണ് ഒരു വിഭാഗം ഇറങ്ങിപ്പോയത്. എൽ സി അസിസ്റ്റന്റ് സെക്രട്ടറി ഷമീർ റോഷന്റെ നേതൃത്വത്തിൽ ഒരുവിഭാഗം പ്രവർത്തകർ നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ച് സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

Previous Post Next Post