ലാഹോറില്‍ കനത്ത ഡ്രോണാക്രമണം നടത്തിയതിനൊപ്പം പാക് തുറമുഖമായ കറാച്ചിയില്‍ നാവിക സേന ആക്രമണം നടത്തി. നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്താണ് കറാച്ചിയില്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. പാകിസ്താന്‍ നഗരങ്ങള്‍ മുഴുവന്‍ ഇന്ത്യന്‍ ആക്രമണത്താല്‍ വിറയ്ക്കുകയാണ്. കറാച്ചിക്കു പിന്നാലെ റാവല്‍പിണ്ടിയിലും ആക്രമണം നടത്തിയെന്നാണ് വിവരം. പാകിസ്താനെതിരെ വ്യോമസേനയും കറാച്ചി തുറമുഖത്തില്‍ കനത്ത ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കറാച്ചിയിലെ പാക് നാവിക താവളം ഇന്ത്യ ആക്രമിച്ചു തകര്‍ത്തുവെന്നാണ് വിവരം.
ഇന്ത്യന്‍ ആക്രമണത്തിന് പിന്നാലെ ഇസ്ലാമാബാദില്‍ പാക് പ്രധാനമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഇന്ത്യന്‍ മിസൈല്‍ പതിച്ചുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ പോസ്റ്റുകള്‍ ലക്ഷ്യമാക്കി ഇന്ത്യ പീരങ്കി ആക്രമണം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇതിന് പുറമെ പാക് നഗരമായ പെഷവാറിലും ഇന്ത്യയുടെ തിരിച്ചടിയില്‍ സ്‌ഫോടനങ്ങളുണ്ടായി. പാകിസ്താനിലെ പ്രധാന നഗരങ്ങളെല്ലാം ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ വിറച്ചു.
കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായി ആക്രമണം നടത്തുകയാണ്. പാകിസ്താന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് കടുത്ത മറുപടി നല്‍കാന്‍ സേനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ഇതോടെ പാകിസ്താനില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ തീ മഴപോലെ പെയ്തിറങ്ങുകയാണ്.