സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.





തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. ഒറ്റയടിക്ക് 1,320 രൂപ കുറഞ്ഞ് ഒരു പവൻ സ്വര്‍ണത്തിൻ്റെ വില 71,040 ആയി കുറഞ്ഞു. ഇന്നലെ 72360 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 165 രൂപ കുറഞ്ഞ് 8,880 രൂപയുമായിട്ടുണ്ട്.

ഈ മാസം എട്ടാം തീയതിയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില റിപ്പോര്‍ട്ട് ചെയ്തത്. 73,040 രൂപയായിരുന്നു എട്ടാം തീയതി ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. അതേസമയം രണ്ട്, മൂന്ന്, നാല് തീയതികളില്‍ അടുപ്പിച്ച് മൂന്ന് ദിവസം സ്വര്‍ണവില 70,040 രൂപയായി തുടര്‍ന്നിരുന്നു.
Previous Post Next Post