വെളിച്ചെണ്ണ വില കുത്തനെ ഉയരുന്നു !! മൊത്തവില്‍പ്പന മാര്‍ക്കറ്റില്‍ വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നതോടെ ചില്ലറ വില്‍പ്പനയിലും വില വര്‍ധിക്കുകയാണ് !!


ചില്ലറ വിപണിയില്‍ ശരാശരി വില്‍പ്പന വില കിലോക്ക് 340 മുതല്‍ 360 വരെയാണ്. ബോട്ടില്‍ പാക്ക് വെളിച്ചെണ്ണക്ക് ഇതിലും കൂടുതലാണ് വില. കൊപ്രയുടെ ക്ഷാമമാണ് കേരളത്തിലെ വെളിച്ചെണ്ണ വില ഉയരാന്‍ പ്രധാനകാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

സംസ്ഥാനത്തേക്ക് കൊപ്രയുടെ വരവ് കുറഞ്ഞതാണ് വെളിച്ചെണ്ണ വിപണിയില്‍ വില ക്രമാതീതമായി ഉയരാനിടയായത്. 2017- 18 വര്‍ഷത്തിലാണ് മൊത്തവില 204 രൂപ എന്ന റെക്കോര്‍ഡില്‍ എത്തിയിരുന്നത്. ഇതെല്ലാം മറികടന്നാണ് ഇപ്പോള്‍ വില വര്‍ധിക്കുന്നത്.

തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും കൊപ്ര വരവ് വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്. വിദേശങ്ങളില്‍ നിന്ന് കൊപ്ര വന്നിരുന്നതും നിലച്ചിട്ടുണ്ട്. ഇതും വെളിച്ചെണ്ണക്ക് വില കൂടാനിടയായി. വെളിച്ചെണ്ണക്ക് വില കൂടുന്നതോടെ പാമോയില്‍, നല്ലെണ്ണ എന്നിവക്കും വില വര്‍ധിക്കുകയാണ്.
Previous Post Next Post