പാകിസ്‌താനുമായി സംഘർഷം നിലനിൽക്കെ ഇന്ത്യ സലാൽ അണക്കെട്ട് തുറന്നു. കനത്ത മഴയെ തുടർന്നാണ് ഡാമിൻ്റെ ഷട്ടറുകൾ തുറന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചെനാബ് നദിയിലെ സലാൽ ഡാം തുറന്നതോടെ പാകിസ്‌താനിൽ പ്രളയ സാധ്യത ഉടലെടുത്തിരിക്കുകയാണ്.
അണക്കെട്ടിൻ്റെ മൂന്ന് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. പാകിസ്‌താനിൽ ചെനാബ് നദിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെയും കൃഷിയിടങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.