കോട്ടയം മെഡിക്കൽ കോളേജിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ അക്രമണത്തിൽ പൊലീസുകാരന് കുത്തേറ്റു


അതിക്രമം തടയാനെത്തിയ പൊലീസുകാരനാണ് കുത്തേറ്റത്.
ഗാന്ധിനഗർ സ്റ്റേഷനിലെ സീനിയർ സിപിഒ ദിലീപ് വർമ്മയ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച് ഭീഷണി മുഴക്കിയ ഒഡീഷ സ്വദേശി ഭരത് ചന്ദ്ര ആദിയെ പൊലീസ് പിടികൂടി. ഗൈനക്കോളജി വാർഡിൽ അഡിമിറ്റായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിയുടെ അതിക്രമം.
Previous Post Next Post