പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം; 65ക്കാരന് 14 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി


പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം. പ്രതിക്ക് വിവിധ വകുപ്പുകളിലായി 14 വർഷം തടവും 30000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കണ്ണൂർ പേരാവൂർ തൊണ്ടി സ്വദേശിയായ വലയമണ്ണിൽ വീട്ടിൽ ജെയിംസ് വർഗീസ് (65) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ്‌ കെ കൃഷ്ണകുമാർ ശിക്ഷിച്ചത്.

2021 നവംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രധാന വിധി. പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ വെള്ളമുണ്ട സബ് ഇൻസ്‌പെക്ടർ ആയിരുന്ന വി വി അജീഷാണ് കേസിൽ അന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചത്. സബ് ഇൻസ്‌പെക്ടർ പി കെ ബാബു, സീനിയർ സിവിൽ പൊലീസ് ഓഫീസർ സി വി ഗീത എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി ബബിത ഹാജരായി.

Previous Post Next Post