കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച ഡി.ബി ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണംമെന്ന്കേരള വിശ്വകർമ്മ സഭ 111-ാം നമ്പർ, പാമ്പാടി ശാഖ




പാമ്പാടി:  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 3 നില കെട്ടിടം തകർന്ന് കേരള വിശ്വകർമ്മ സഭ തലയോലപ്പറമ്പ് ശാഖാ അംഗം മേപ്പാട്ടുകുന്നേൽ ഡി.ബി ബിന്ദു (52) ൻ്റെ മരണത്തിൽ ശക്തമായ പ്രതിഷേധം  രേഖപ്പെടുത്തി കേരള വിശ്വകർമ്മ സഭ 111-ാം നമ്പർ, പാമ്പാടി ശാഖ ,
പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു കുടുംബത്തിൻ്റെ ഏക ആശ്രയമാണ് മരണപ്പെട്ട ബിന്ദു. ഇതൊരു ഒറ്റപ്പെട്ട സംഭവമായി എഴുതി തള്ളാൻ കഴിയില്ല പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹമാണ് വിശ്വകർമ്മ സമൂഹം. കെട്ടിടം തകർന്ന് ഗുരുതരമായ വീഴ്ച തന്നെയാണ്. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിൽ രോഗികളെ പ്രവേശിപ്പിച്ചവർക്ക് എതിരെ സർക്കാർ അന്വേഷണം നടത്തി നടപടി ഉണ്ടാകണം. കൂടാതെ ബിന്ദു - വിശ്രുതൻ ദമ്പദികളുടെ മകനോ മകൾക്കോ സർക്കാർ ജോലി നൽകണമെന്നും,
മകൾ നവമിയുടെ വിദ്യാഭ്യാസ ലോൺ എഴുതി തള്ളി , കുടുംബത്തിൻ്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും കേരള വിശ്വകർമ്മ സഭ
111-ാം നമ്പർ ശാഖാ ഭാരവാഹികളായ വി.കെ. അനൂപ് കുമാർ, കെ.സി. ലാൽകുമാർ, റ്റി.കെ. ഗോപിദാസ്, കെ.ടി. പ്രഭാകരൻ, ഉമാദേവി, മായാലാൽ, ശോഭാ ശശിധരൻ, തുടങ്ങിയവർ ശാഖാ ഓഫീസിൽ ചേർന്ന അനുശോചന യോഗത്തിൽ സംസാരിച്ചു.
Previous Post Next Post