
കൊയിലാണ്ടി വെങ്ങളത്ത് സ്വകാര്യബസ് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് 20 പേർക്ക് പരിക്ക്. കണ്ണൂരിലേക്ക് പോകുന്ന ബസ്സാണ് നിയന്ത്രണം വിട്ട് പാലത്തിൽ ഇടിച്ചത്. ആരുടേയും പരിക്ക് ഗുരുതരം അല്ലെന്നാണ് വിവരം.
അതേസമയം, ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെ ഓമശ്ശേരി-തിരുവമ്പാടി റോഡിൽ തറോൽ വളവിൽ ബസും ട്രെെലർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 14 പേരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.