.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം ലോകോത്തരമെന്ന വാഴ്ത്തുപാട്ട് പാടുമ്പോഴും, മകന്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്തതില്‍ പ്രതിഷേധിച്ച് സമരം പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു സിപിഎം ലോക്കല്‍ സെക്രട്ടറി. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി എസ് വി സുബിന്‍ ഈ 21 ന് സ്‌കൂളില്‍ കുത്തിയിരിപ്പ് നടത്തുമെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. സുബിന്റെ സമരത്തിന് എ ബിവിപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കുന്നന്താനം പാലയ്ക്കല്‍ത്തകിടി സെന്റ് മേരീസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സുബിന്റെ മകന്‍. ലോക്കല്‍ സെക്രട്ടറി എന്ന നിലയിലല്ല സമരം പ്രഖ്യാപിച്ചത്. മറിച്ച് പിതാവ് എന്ന നിലയിലാണ് കുത്തിയിരിപ്പ് നടത്തുന്നതെന്ന ആമുഖത്തോടെയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.
അധ്യയന വര്‍ഷം തുടങ്ങി ഒന്നര മാസമായിട്ടും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് അധ്യാപകര്‍ ഇല്ല. താല്‍കാലിക അധ്യാപക നിയമനമെങ്കിലും നടത്തി പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഹെഡ്മാസ്റ്റര്‍ അനുകൂല തീരുമാനം എടുക്കുന്നില്ല എന്നാണ് സുബിന്റെ പരാതി. സാമൂഹ്യ ശാസ്ത്ര അധ്യാപികയാണ് ഇപ്പോള്‍ ഇംഗ്ലീഷ് ക്ലാസ് എടുക്കുന്നത്. ഒന്നര മാസം കൊണ്ട് ആദ്യ ചാപ്റ്ററിന്റെ രണ്ട് പാരഗ്രാഫാണ് ഇതുവരെ പഠിപ്പിച്ചതെന്നും സുബിന്‍ കുറ്റപ്പെടുത്തുന്നു.
പൊതുവിദ്യാഭ്യാസം രംഗത്തെ അവസ്ഥയെക്കുറിച്ച് ദീര്‍ഘമായ കുറ്റിപ്പാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. വേദനയും പരിഹാസവും നിറഞ്ഞു നില്‍ക്കുന്ന പോസ്റ്റില്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് പിന്തുടരുന്ന കുത്തഴിഞ്ഞ അവസ്ഥയുടെ നേര്‍ ചിത്രമാണ് ആ പിതാവ് വരച്ചു കാണിക്കുന്നത്.
‘എന്റെ മകന്‍ 10 -ആം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. എന്റെ കുട്ടിയേപ്പോലെ 10ലെ മറ്റ് കുട്ടിളെയും 8, 9 ക്ലാസ്സിലെ കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന ഈ സമീപനം ജൂലൈ 18നകം തിരുത്തി ടീച്ചറെ നിയമിക്കാത്ത പക്ഷം ജൂലൈ 21 തിങ്കള്‍ സ്‌കൂളിന് മുമ്പില്‍ കുത്തിയിരുപ്പ് സമരം നടത്തും’ സുബിന്‍ കുറിപ്പില്‍ വ്യക്തമാക്കി.
ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പിടിഎ യോഗം വിളിക്കാന്‍ പോലും അധികൃതര്‍ തയ്യാറാവുന്നില്ലെന്നും സുബിന്‍ കുറ്റപ്പെടുത്തുന്നുണ്ട്. സുബിന്റെ വൈറലായ പോസ്റ്റിന് പിന്തുണയുമായി നിരവധി സിപിഎം പ്രവര്‍ത്തകര്‍ കമന്റുകള്‍ ഇട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ തല തിരിഞ്ഞ വിദ്യാഭ്യാസ നയത്തെ കുറ്റപ്പെടുത്തുന്ന കമന്റുകളാണ് ഏറെയും. സ്വന്തം പാര്‍ട്ടിയുടെ നേതാവിന്റെ ഈ പരാതിയില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി എന്ത് നടപടി എടുക്കും എന്നാണ് ഇനി അറിയാനുളളത്.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
എന്റെ മകന് വേണ്ടി മകന്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഞാന്‍ കുത്തിയിരുപ്പ് സമരം നടത്തുന്നു. പത്രവാര്‍ത്തയിലെ പോലെ CPIM ലോക്കല്‍ സെക്രട്ടറി എന്ന നിലയിലല്ല, രക്ഷിതാവ് എന്ന നിലയിലാണ് എന്റെ സമരം.
ആവശ്യം?? ?? ഇംഗ്ലീഷ് ടീച്ചറേ നിയമിക്കുക?? നിരന്തര മൂല്യ നിര്‍ണ്ണയം നടത്തുക
സ്‌കൂള്‍ തുറന്ന് ഒന്നര മാസം പിന്നിട്ടിട്ടും കുന്നന്താനം പാലക്കല്‍ത്തകിടി സെന്റ്:മേരീസ് സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ ( പത്തനംതിട്ട ജില്ല ) ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് അദ്ധ്യാപകരെ നിയമിക്കാതിരിക്കുകയും സാമൂഹ്യ ശാസ്ത്ര അദ്ധ്യാപികയോട് ഇംഗ്ലീഷ് പഠിപ്പിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.
സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ കൂടുതല്‍ സമയം വേണമെന്നിരിക്കെയും ഭാഷാ പഠനത്തിന് subject expert അല്ലാത്തതിനാലും സ്വാഭാവികമായി അദ്ധ്യാപനം താളം തെറ്റും.
ഒന്നര മാസം കൊണ്ട് ആദ്യ chapter ന്റെ ആദ്യത്തെ രണ്ട് പാരഗ്രാഫാണ് ഇംഗ്ലീഷ് പഠിപ്പിച്ചത്.
ഇംഗ്ലീഷ് ടീച്ചറെ നിയമിക്കുന്നതിന് നിയമപരമായി എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ PTA മുന്‍കൈയെടുത്ത് രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും സഹകരിച്ച് വേതനം നല്‍കി ടീച്ചറെ നിയമിക്കുന്നതിന് സന്നദ്ധമാണെന്നറിയിച്ചിട്ടും ഹെഡ്മാസ്റ്റര്‍ ജോര്‍ജ് ചേട്ടന്‍ വിമുഖത പ്രകടിപ്പിച്ച് നില്‍ക്കുന്നു.
ജൂലൈ : 15 വരെ നിയമനങ്ങള്‍ നടത്തേണ്ടതില്ലായെന്ന് തിരുവല്ല DEO യും പത്തനംതിട്ട DDE യും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് ജോര്‍ജേട്ടന്റെ മറുപടി.
എന്റെ മകന്‍ 10 – ആം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. എന്റെ കുട്ടിയേപ്പോലെ 10 ലെ മറ്റ് കുട്ടിളെയും 8, 9 ക്ലാസ്സിലെ കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന ഈ സമീപനം ജൂലൈ 18 നകം തിരുത്തി ടീച്ചറേ നിയമിക്കാത്ത പക്ഷം ജൂലൈ 21 തിങ്കള്‍ സ്‌കൂളിന് മുമ്പില്‍ കുത്തിയിരുപ്പ് സമരം നടത്തും.
2??സ്‌കൂളിലെ കണക്ക് അദ്ധ്യാപിക വിദ്യ ടീച്ചര്‍ എല്ലാ ആഴ്ചയിലും പഠിപ്പിച്ച പാഠഭാഗങ്ങള്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ നടത്തും. 3 പരീക്ഷകള്‍ കഴിഞ്ഞു.?? ആദ്യ പരീക്ഷയില്‍ എന്റെ മകന് 10 ല്‍ 2 മാര്‍ക്ക്??രണ്ടാമത്തെ പരീക്ഷയില്‍ 10 ല്‍ 6 മാര്‍ക്ക്??മൂന്നാമത്തെ പരീക്ഷയില്‍ 15 ല്‍ 13 മാര്‍ക്ക് എന്നിങ്ങനെ പുരോഗതി നേടി.
അതേ മാതൃകയില്‍ മറ്റ് വിഷയങ്ങള്‍ക്കും നിരന്തര മൂല്യ നിര്‍ണ്ണയം നടത്തിയാല്‍ അദ്ഭുതകരമായ മാറ്റം ദര്‍ശിക്കുവാന്‍ കഴിയും.ഇതിനായി PTA യോഗം വിളിച്ചു ചേര്‍ക്കുവാന്‍ പോലും തയ്യാറാവുന്നില്ല.ഈ രണ്ട് അവശ്യങ്ങള്‍ ഉന്നയിച്ചാണ് എന്റെ സമരം.