സഹോദരനൊപ്പം ബലിതർപ്പണത്തിന് പോകുന്നതിനിടെ സംസ്ഥാനപാതയിൽ കുളക്കാട് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ സ്വകാര്യ ബസ് വന്നിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രവിയുടെ സഹോദരൻ പ്രസാദ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മണ്ണാർക്കാട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സെൻറ് സേവിയർ എന്ന ബസാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ വന്നിടിച്ചത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രവി മരണപ്പെടുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.