ഉഷ്ണതരംഗത്തിൽ വലഞ്ഞ് യൂറോപ്പ്: സഞ്ചാരികൾക്ക് വിലക്ക്; രാജ്യത്ത് കനത്ത ജാഗ്രതാനിർദേശം...


ലണ്ടൻ: കത്തിക്കാളുന്ന ചൂടിൽ നിന്നുതിരിയാനാവാത്ത അവസ്‌ഥയിലാണ് യൂറോപ്പിലെ ജനങ്ങൾ. തണുപ്പിൽനിന്ന് ഠപ്പേ എന്നായിരുന്നു ഉഷ്ണതരംഗത്തിലേക്കുള്ള വീഴ്ച. ഇറ്റലിയിൽ 53 വയസ്സുകാരി സൂര്യതാപത്തെത്തുടർന്നു മരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
40 ഡിഗ്രി വരെ ചൂട് ഉയരാൻ സാധ്യതയുള്ളതിനാൽ പാരിസ്, ബൽജിയം, നെതർലൻഡ്‌സ് എന്നിവിടങ്ങളിലെല്ലാം കനത്ത ജാഗ്രതാനിർദേശം നൽകി.
ഫ്രാൻസിൽ മാത്രം 1300 സ്കൂളുകളാണു ചൂടിനെത്തുടർന്ന് അടച്ചത്

ഐഫൽ ടവർ കാണാനെത്തുന്ന സഞ്ചാരികളെയും വിലക്കി. ധാരാളം വെള്ളം കുടിക്കുക, കഴിയുമെങ്കിൽ ഉച്ചയ്ക്കുശേഷം പുറത്തിറങ്ങാതിരിക്കുക എന്നാണ് ടൂറിസ്റ്റുകൾക്കു നൽകിയിരിക്കുന്ന നിർദേശം.
പകൽ ജോലികൾക്കും വിലക്കുണ്ട്.
Previous Post Next Post