മൂന്നുനില കെട്ടിടത്തിന് മുകളിൽ നിന്നും കൂറ്റൻ പരസ്യ ബോർഡ് നിലത്തേക്ക് പതിച്ചു; വഴിയാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


തിരുവനന്തപുരം കാട്ടാക്കടയിൽ മൂന്നുനില കെട്ടിടത്തിന് മുകളിൽ നിന്നും കൂറ്റൻ പരസ്യ ബോർഡ് നിലത്തേക്ക് പതിച്ച് അപകടം. തലനാരിഴയ്ക്കാണ് വഴിയാത്രക്കാർ ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടത്. കാട്ടാക്കട നെയ്യാർ ഡാം റോഡിൽ എസ്ബിഐ ബാങ്കിന് മുകളിൽ വെച്ചിരുന്ന കൂറ്റൻ പരസ്യ ബോർഡ് ആണ് നിലം പതിച്ചത്. ആളുകൾ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി ബോർഡ് നീക്കം ചെയ്തു. വലിയൊരു അപകടത്തിൽ നിന്നാണ് ജനങ്ങൾ രക്ഷപ്പെട്ടത്.

Previous Post Next Post