മീനടം ഗ്രാമപഞ്ചായത്തിലെ നാടൻ പന്തുകളി അഴിമതി വിജിലൻസ് അന്വേഷണത്തിലേക്ക്.


പാമ്പാടി : മീനടം ഗ്രാമപഞ്ചായത്തിലെ നാടൻ പന്തുകളി അഴിമതി വിജിലൻസ് അന്വേഷണത്തിലേക്ക്.
2011 മുതൽ 2022 വരെയുള്ള കാലയളവിൽ നാടൻ പന്തുകളി പ്രോത്സാഹന പദ്ധതിയിൽ ഉൾപെടുത്തി ഏഴു വർഷങ്ങളിലായി 380000 രൂപ വകയിരുത്തിയിരുന്നു.  ഇതിൽ ഒരു നയാ പൈസ പോലും പന്ത് കളി പ്രോത്സാഹനത്തിനോ, പരിശീലന ഇനത്തിലോ നൽകിയിട്ടില്ല. പദ്ധതി തുക നേറ്റീവ് ബോൾ ഫെഡറേഷന്റെ പേരിലും മുൻ പന്തുകളിക്കാരുടെ പേരിലും വ്യാജ രസീതും വൗച്ചറുകളും  നിർമ്മിച്ചു വകമാറ്റുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഉദ്യോഗസ്ഥർ മീനടം ഗ്രാമപഞ്ചായത്തിൽ നേരിട്ടെത്തി ആവശ്യമായ തെളിവുകൾ ശേഖരിച്ചു.
 കോട്ടയത്തിൻ്റെ സ്വകാര്യ അഹങ്കാരമായ നാടൻ പന്ത്കളി എന്ന വിനോദത്തെ ഈ തരത്തിൽ കട്ട്‌ മുടിച്ചത് ജനങ്ങൾക്ക് ഇടയിൽ അമർഷം ഉളവാക്കിയിട്ടുണ്ട്.
അതേ സമയം ജലജീവൻ പദ്ധതിയിലെ കുളം കുഴിച്ചതു മുതൽ ഉള്ള പൊരുത്തക്കേടുകളും ഒപ്പം ഇതിൻ്റെ പിന്നിൽ നടന്നു എന്ന് ആരോപിക്കുന്ന അഴിമതിയും പുറത്ത് കൊണ്ടുവരുമെന്ന് ചില കേന്ദ്രങ്ങൾ പറയുന്ന അവസരത്തിലാണ് ഈവിജിലൻസ് അന്വേഷണമെന്നതും ശ്രദ്ധേയമാണ്
Previous Post Next Post