ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; യുവാവിന് ദാരുണാന്ത്യം


കൊല്ലം അലയമണ്‍ കരുകോണിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ പുല്ലാഞ്ഞിയോട് സ്വദേശി ഷമീര്‍ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വളവ് തിരിഞ്ഞെത്തിയ കാര്‍ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Previous Post Next Post