നാലാഞ്ചിറയിൽ ട്യൂഷൻ പോകുകയായിരുന്ന പെൺകുട്ടികളെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക്. ഫുഡ്പാത്തിലൂടെ നടന്നുപോകുകയായിരുന്നു വിദ്യാർഥികളെയാണ് നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. ടെക്നോപാർക്ക് ജീവനക്കാരൻ ഓടിച്ചിരുന്ന ബൈക്ക് ആണ് പാഞ്ഞു വന്ന് കുട്ടികളെ ഇടിച്ച് വീഴ്ത്തിയത്. ഇരുചക്രവാഹനം ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. പരിക്കെയാ വിദ്യാർഥികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ചികിത്സയിൽ തുടരുകയാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പെരിന്തൽമണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.