മുൻ മുഖ്യമന്ത്രിയും സിപിഐ എമ്മിന്റെ സമുന്നത നേതാവുമായിരുന്ന വി എസ് അച്ചുതാനന്ദന്റെ നിര്യാണത്തിൽപാമ്പാടി പൗരാവലി നേതൃത്വത്തിൽ അനുസ്മരണം യോഗം സംഘടിപ്പിച്ചു


പാമ്പാടി  :  മുൻ മുഖ്യമന്ത്രിയും സിപിഐ എമ്മിന്റെ സമുന്നത നേതാവുമായിരുന്ന വി എസ് അച്ചുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പാമ്പാടി പൗരാവലി നേതൃത്വത്തിൽ അനുസ്മരണം യോഗം സംഘടിപ്പിച്ചു. . സിപിഐ എം പാമ്പാടി ലോക്കൽ സെക്രട്ടറി കെ എസ് പ്രതീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു  . സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. റെജി സഖറിയ ഉദ്ഘാടനം ചെയ്തു. സിപിഐ എം പുതുപ്പളളി ഏരിയാ കമ്മിറ്റി അംഗം ഇ എസ് സാബു അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്‌ണൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ എസ് ഗിരീഷ്, വി എം പ്രദീപ്, ട്രിനിറ്റി ബൈബിൾ ചർച്ച്  ബിഷപ്പ് കെ വൈ പത്രോസ്, സെന്റ് ജോൺസ് കത്തീഡ്രൽ വികാരി ഫാദർ കുര്യാക്കോസ് കുര്യാക്കോസ്, കർഷക കടാശ്വാസ കമ്മീഷൻ അംഗം കെ ആർ രാജൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം സി എം മാത്യു, 
സിപിഐ മണ്ഡലം സെക്രട്ടറി സിബി താളിക്കല്ല്, കോൺഗ്രസ് പാമ്പാടി മണ്ഡലം പ്രസിഡന്റ് കെ ആർ ഗോപകുമാർ , ശിവദോശന ദേവസ്വം സെക്രട്ടറി ലീലഭായി തുളസിദാസ്, കേരള വിശ്വകർമ്മ സഭ പാമ്പാടി പ്രസിഡന്റ് കെ സി ലാൽകുമാർ ,ഭക്തനന്ദനാർ ശിവക്ഷേത്രം പ്രസിഡന്റ്  ലളിതമ്മാൾ ,എസ്എൻഡിപി പാമ്പാടി ടൗൺ ശാഖയോഗം പ്രസിഡന്റ് കെ എൻ ഷാജി മോൻ ,എസ്എൻഡിപി മുളേക്കുന്നു സെക്രട്ടറി റ്റി എൻ റെജി ,  ,മീഡിയ സെന്റ് രക്ഷാധികാരി മാത്യു  പാമ്പാടി  തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. 

Previous Post Next Post