കൊല്ലം: പത്തനാപുരത്ത് പണിമുടക്കിനെ അവഗണിച്ച് ബാങ്ക് തുറക്കാനെത്തിയ ജീവനക്കാർക്ക് നേരെ പണിമുടക്ക് അനുകൂലികളുടെ ഭീഷണി. ‘നട്ടെല്ല് ചവിട്ടിയൊടിക്കുമെന്ന്’ ആക്രോശിച്ചാണ് സമരക്കാർ ബാങ്ക് ജീവനക്കാരെ തടഞ്ഞത്. പത്തനാപുരത്ത് പ്രവർത്തിക്കുന്ന ഇസാഫ് ബാങ്കിന് മുന്നിലാണ് സംഭവം.
അതിനിടെ, ബാങ്ക് തുറക്കാനെത്തിയ വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവരും പ്രതിഷേധക്കാരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. “പത്തനാപുരത്ത് ഇങ്ങനെ കാണിച്ചാൽ നട്ടെല്ല് ചവിട്ടിയൊടിക്കുമെന്ന്” സമരക്കാർ ഭീഷണിപ്പെടുത്തി. നിങ്ങൾ ഫീൽഡിൽ ഇറങ്ങി നിന്ന് ജോലി ചെയ്യുന്നത് ഒന്നു കാണണമെന്നും പണിമുടക്ക് അനുകൂലികൾ ഭീഷണിപ്പെടുത്തി.