വിവരാവകാശ നിയമം അട്ടിമറിക്കാന്‍ ഇടപെട്ടു; ചീഫ് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി എന്‍ പ്രശാന്ത് ഐഎഎസ്


ചീഫ് സെക്രട്ടറി ഡോ.ജയതിലകിനെതിരെ ഗുരുതര ആരോപണവുമായി എന്‍ പ്രശാന്ത് ഐഎഎസ്. ഡോ ജയതിലകിന്‌റെ ചിത്രം സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കൊണ്ടാണ് അദ്ദേഹത്തിനെതിരെ എന്‍ പ്രശാന്ത് ഐഎഎസ് ഗുരുതര ആരോപണമുന്നയിച്ചത്. ചീഫ് സെക്രട്ടറി ഡോ ജയതിലക് വിവരാവകാശ നിയമം അട്ടിമറിക്കാന്‍ ഇടപെട്ടുവെന്നാണ് പ്രധാന ആരോപണം. പൊതു പണിമുടക്കിനിടയിലും ഇന്ന് രാവിലെ ചീഫ് സെക്രട്ടറി എല്ലാ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും വിളിപ്പിച്ച ശേഷം താന്‍ നല്‍കിയിട്ടുള്ള വിവരാവകാശ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ നിര്‍ദേശം നല്‍കിയെന്ന് എന്‍ പ്രശാന്ത് ഐഎഎസ് പറയുന്നു.

ജയതിലകിനെ കാണിച്ച ശേഷമേ തനിക്ക് മറുപടി നല്‍കാവൂ എന്നും മറുപടികള്‍ പരമാവധി താമസിപ്പിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. യോഗത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും പ്രശാന്ത് ഐഎഎസ് പറയുന്നു. ജയതിലക് ഫയലില്‍ കൃത്രിമം നടത്തിയതിന്റെ ഫയലുകള്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. ജയതിലക് വ്യാജ രേഖകള്‍ അപ് ലോഡ് ചെയ്തതായും പ്രശാന്ത് പറയുന്നു. ഡോ ജയതിലകിന് എതിരെ കേസ് വരുമെന്ന മുന്നറിയിപ്പും പ്രശാന്ത് ഐഎഎസ് നല്‍കുന്നുണ്ട്. എസ് പി ഐ ഒ ഉദ്യോഗസ്ഥരോട് ചീഫ് സെക്രട്ടറി ചൂട് ചോറ് വാരാന്‍ പറയുമെന്നും വാരാതിരിക്കുന്നതാണ് ബുദ്ധിയെന്നും പ്രശാന്ത് ഐഎഎസ് പറയുന്നു.

Previous Post Next Post