ഹിമാചലില്‍ മുത്തശ്ശിയെ ബലാത്സംഗംചെയ്ത ചെറുമകന്‍ അറസ്റ്റില്‍. 65 വയസുകാരിയാണ് ബലാത്സംഗത്തിന് ഇരയായത്. ഷിംല ജില്ലയിലെ റോഹ്രുവിലാണ് സംഭവം. ഭര്‍ത്താവിന്റെ മരണത്തിനു ശേഷം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇവർ.
വീട്ടിലെത്തിയ ചെറുമകന്‍ തന്നെ ബലാത്സംഗം ചെയ്തതായും സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസിൽ നൽകിയ പരാതിയിൽ ഇവർ പറയുന്നു. പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് 25-കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.