സൗത്ത്പാമ്പാടി കുറ്റിക്കൽ ഭാഗത്ത് തെരുവുനായയുടെ കടിയേറ്റവരെ ചാണ്ടി ഉമ്മൻ എം.എൽ.എ സന്ദർശിച്ചു



സൗത്ത് പാമ്പാടി- കഴിഞ്ഞദിവസം തെരുവു നായയുടെ കടിയേറ്റ കിഴക്കയിൽ കെ. എസ് ചാക്കോ( കുഞ്ഞൂട്ടി), വെള്ളറയിൽ മോഹനൻ, അമ്പാട്ട് ജോബി കുര്യാക്കോസ്, ചാത്തൻപുരയിടത്ത് അനീഷ്.സി കുര്യാക്കോസ് എന്നിവരുടെ ഭവനങ്ങൾഅഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ സന്ദർശിച്ചു. പാമ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്  അഡ്വ. സിജു കെ ഐസക്ക്‌, കോൺഗ്രസ് പതിനൊന്നാം വാർഡ്   പ്രസിഡന്റ് സി. ജെ. കുര്യാക്കോസ്, ശാന്തമ്മ ഭാസ്കരൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Previous Post Next Post