നവലോകം സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പൊൻകുന്നം വർക്കിയുടെ ഇരുപത്തിയൊന്നാം ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ചു




പാമ്പാടി  : - നവലോകം സാംസ്കാരിക കേന്ദ്രത്തിന്റെ  ആഭിമുഖ്യത്തിൽ 
മലയാള സാഹിത്യത്തിലെ അനശ്വര പ്രതിഭയും എഴുത്തച്ഛൻ പുരസ്കാര ജേതാവുമായ പൊൻകുന്നം വർക്കിയുടെ ഇരുപത്തിയൊന്നാം ചരമവാർഷിക ദിനത്തിൽ  അനുസ്മരണം  സംഘടിപ്പിച്ചു .   .
പാമ്പാടി പെരുഞ്ചേരി വസതിയിലെ  
സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം നവലോകം ട്രസ്റ്റ് ചെയർമാനും സംസ്ഥാന സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രിയുമായ  വി എൻ വാസവൻ  ഉദ്ഘാടനം ചെയ്യതു . നവലോകം സാംസ്കാരിക കേന്ദ്രം വൈസ് പ്രസിഡന്റ് കോര മാത്യു 
അധ്യക്ഷത വഹിച്ച യോഗത്തിൽ 
 വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കളായ കെ എം രാധാകൃഷ്‌ണൻ, റെജി സഖറിയ, ഇ എസ് സാബു ,വി എം പ്രദീപ്, 
സി എം മാത്യു, പ്രസന്നൻ ആനിക്കാട്, ഒ സി ചാക്കോ , നവലോകം സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് രാജൻ ജോർജ് പണിക്കർ  ,
പൊൻകുന്നം വർക്കിയുടെ മകൻ ജോണി തുടങ്ങിയർ അനുസ്മരണ പ്രഭാഷണം നടത്തി  . തുടർന്ന് നടന്ന സാഹിത്യ സമ്മേളനത്തിൽ ചെറുകഥാ രംഗത്ത് പൊൻകുന്നം വർക്കിയുടെ സമഗ്ര സംഭാവനകൾ എന്ന വിഷയത്തിൽ 
കോതമംഗലം എം എ കോളേജ് മലയാള വിഭാഗം മുൻ മേധാവി പ്രൊഫസർ കെ വി ശശിധരൻ നായർ പ്രബന്ധം  അവതരിപ്പിച്ചു, തുടർന്ന്  സാഹിത്യ ചർച്ചയും നടന്നു
Previous Post Next Post