പാമ്പാടി : എസ് എൻ ഡി പി യോഗം കോട്ടയം യൂണിയൻ
കിഴക്കൻ മേഖല സംയുക്ത യോഗം ഞായറാഴ്ച വൈകുന്നേരം 3 ന് 266 ആം നമ്പർ വെള്ളൂർ ശാഖാ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
കിഴക്കൻ മേഖലയിലെ മണർകാട് മേഖല, പാമ്പാടി മേഖല, പള്ളിക്കത്തോട് മേഖല എന്നിവടങ്ങളിലെ മുപ്പത്തി മൂന്ന് ശാഖാകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം എസ് എൻ ഡി പി യോഗം കോട്ടയം യൂണിയൻ ജോയിന്റ് കൺവീനർ വി ശശികുമാറിന്റെ അധ്യക്ഷതയിൽ കൺവീനർ സുരേഷ് പരമേശ്വരൻ ഉത്ഘാടനം നിർവഹിക്കും
. മേഖല ചെയർമാൻ രാജീവ് കൂരോപ്പട വനിതാ സംഘം സെക്രട്ടറി സുഷമ മോനപ്പൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ലിനീഷ് ടി ആക്കളം, പഠന കേന്ദ്രം ചെയർമാൻ എ ബി പ്രസാദ് കുമാർ, സൈബർ സേന ചെയർമാൻ ജിനോ ഷാജി, എംപ്ലോയീസ് ഫോറം ചെയർമാൻ ശ്രീദേവ് കെ ദാസ്, പെൻഷനേഴ്സ് ഫോറം ചെയർമാൻ രാജേന്ദ്ര ബാബു, പള്ളിക്കത്തോട് മേഖല ചെയർമാൻ, സാബു പി സി, കൺവീനർ മാരായ സുബിൻ സുരേഷ്, വി കെ ശ്രീ ആനന്ദ്, ദീപു ചൂരക്കുറ്റി. മണർകാട് മേഖല ചെയർമാൻ മനോജ് നീറിക്കാട് തുടങ്ങിയവർ പ്രസംഗിക്കും
സമ്മേളനത്തോട് അനുബന്ധിച്ചു ഗുരുദേവ കൃതികളുടെ ആലാപനം, മോഹിനി യാട്ടം, കൈകൊട്ടി ക്കളി, കരാക്കെ ഗാനമേള എന്നിവയും ഉണ്ടായിരിക്കും.