സ്വർണവിലയിൽ ഇടിവ്…


        
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു. അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില കുറയുന്നത്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 73,160 രൂപയാണ്. ഇന്നലെ 120 രൂപ പവന് വർദ്ധിച്ചിരുന്നു. വില കുറഞ്ഞത് സ്വര്ണാഭരണ ഉപഭോക്താക്കൾക്ക് ആശ്വാസമാണെങ്കിലും വില വർദ്ധിക്കുമോയെന്ന ആശങ്കയും വിപണിയിലുണ്ട്.

കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 1,240 രൂപയാണ് പവന് കൂടിയത്. ശനിയാഴ്ച ഈ മാസത്തിൽ ആദ്യമായി പവന്റെ വില 73,000 കടന്നിരുന്നു. അന്താരാഷ്ട്ര സംഭവ വികാസങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ട്രംപിന്റെ വ്യാപാര നയങ്ങളും അമേരിക്കയുടെ വ്യാപരകരാറുകളുമെല്ലാം സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്.



Previous Post Next Post