അഖിലേന്ത്യാ പണിമുടക്ക്: അഞ്ച് അധ്യാപകരെ സ്‌കൂളിൽ പൂട്ടിയിട്ട് സമരക്കാർ


        

തിരുവനന്തപുരം: അഖിലേന്ത്യാ പണിമുടക്കിനിടെ സ്‌കൂൾ തുറന്ന അധ്യാപകരെ പൂട്ടിയിട്ടു. അരുവിക്കര എൽപി സ്‌കൂളിലാണ് സംഭവം. ഇവിടുത്തെ അഞ്ച് അധ്യാപകരെയാണ് പുറത്ത് നിന്ന് എത്തിയ സമരക്കാർ മുറിക്കകത്ത് പൂട്ടിയിട്ടത്. ഏറെ നേരം മുറിക്കകത്ത് നിന്ന അധ്യാപകരെ സ്‌കൂൾ സമയം കഴിഞ്ഞിട്ടും തുറന്നുവിടാൻ സമരക്കാർ തയ്യാറായില്ല.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരാണ് പൂട്ട് തല്ലിപ്പൊളിച്ച് അധ്യാപകരെ പുറത്തിറക്കിയത്. അരുവിക്കര സി.ഐ യുടെ നേതൃത്വത്തിലെ സംഘമാണ് പൂട്ട് പൊളിച്ചത്. അധ്യാപകരെ പൂട്ടിയ സമരക്കാർ സ്കൂളിന്റെ ഓഫീസ് പൂട്ടും കൊണ്ടുപോയി.

വയനാട് മക്കിയാടും സമരക്കാർ സ്കൂൾ പൂട്ടിച്ചു. മക്കിയാട് ഹോളിഫെയ്സ് സ്കൂളാണ് സി പി എം പ്രവർത്തകരെത്തി പൂട്ടിച്ചത്. സമരക്കാരുടെ ഭീഷണിയെ തുടർന്ന് ഉച്ചയോടെ അധികൃതർ സ്കൂൾ പൂട്ടി.

Previous Post Next Post