പൊലീസ് സ്റ്റേഷനിൽ നിന്നും കക്കൂസ് മാലിന്യം റോഡിലേക്ക്.. സിഐയ്ക്ക് നോട്ടീസ്….


ആലുവ പൊലീസ് സ്റ്റേഷനിൽ നിന്നും കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിയ സംഭവത്തിൽ സിഐയ്ക്ക് നഗരസഭയുടെ നോട്ടീസ്. കഴിഞ്ഞ ദിവസമാണ് റോഡിലേക്ക് സ്റ്റേഷനിലെ ശുചിമുറിയിൽ നിന്നുള്ള മാലിന്യം ഒഴുകിയത്. വിഷയം ശ്രദ്ധയിൽപെട്ട പ്രദേശവാസികൾ നഗരസഭയിൽ പരാതി അറിയിക്കുകയായിരുന്നു. നഗരസഭയുടെ പരിശോധനയിൽ പരാതി കൃത്യമാണെന്ന് ബോധ്യപ്പെട്ടു. തുടർന്നാണ് സിഐക്ക് ഇത് സംബന്ധിച്ച നോട്ടീസ് നൽകിയത്.

കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകുന്നത് പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയമെന്നും എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നും നഗരസഭാ സെക്രട്ടറി അയച്ച നോട്ടീസിൽ പറയുന്നു. ഉടൻ തന്നെ സെപ്റ്റിക്ക് ടാങ്ക് പ്രശ്നം പരിഹരിക്കണമെന്നും നോട്ടീസിൽ ചൂണ്ടികാണിക്കുന്നു.


Previous Post Next Post