ഗതാഗതക്കുരുക്ക്; ഭാര്യാ പിതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനായില്ല... ടോൾ ബൂത്തിൽ വ്യവസായിയുടെ പ്രതിഷേധം….


പാലിയേക്കര ടോള്‍ ബൂത്തില്‍ പ്രതിഷേധവുമായി വ്യവസായി. ഗതാഗതക്കുരുക്ക് കാരണം ഭാര്യാ പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതിലായിരുന്നു പ്രതിഷേധം. എന്‍ടിസി ഗ്രൂപ്പ് എംഡി വര്‍ഗീസ് ജോസാണ് പ്രതിഷേധിച്ചത്. കൊടകര പേരാമ്പ്രയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു വര്‍ഗീസ്. വീട്ടില്‍ നിന്നും കൃത്യസമയത്ത് ഇറങ്ങിയെങ്കിലും ആമ്പല്ലൂരിലെ ഗതാഗതക്കുരുക്ക് കാരണം വൈകി.

ഇങ്ങനെയാണെങ്കില്‍ എന്തിനാണ് ടോള്‍ തരുന്നതെന്ന് വര്‍ഗീസ് ജോസ് ചോദിക്കുന്നത്. താന്‍ ഇവിടെ തന്നെ നില്‍ക്കുമെന്നും വികാരം നിങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.’ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഒന്നരയ്ക്ക് ആമ്പല്ലൂരിലെ വീട്ടില്‍ നിന്നും ഇറങ്ങി. ഒരമണിക്കൂര്‍ കൊണ്ട് എത്തേണ്ട സ്ഥലമായിരുന്നു. ഒന്നര മണിക്കൂറാണ് ബ്ലോക്കില്‍ കിടന്നത്. ടോളും കൊടുക്കേണ്ടി വന്നു. പ്രതിഷേധിച്ചതില്‍ തന്നെ അറസ്റ്റ് ചെയ്‌തോളാന്‍ പറഞ്ഞു. വല്ലാത്ത അക്രമമാണ്. 10-15 കിലോമീറ്റര്‍ പോകാനാണ് ഒന്നരമണിക്കൂര്‍ ബ്ലോക്ക്’, വര്‍ഗീസ് ജോസ് പ്രതികരിച്ചു.
Previous Post Next Post