ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റിട്ടതിനെ ചൊല്ലി തര്‍ക്കം; 16കാരന് സഹപാഠികളുടെ ക്രൂരമര്‍ദനം





തൃശൂർ: 16കാരന് സഹപാഠികളുടെ ക്രൂരമര്‍ദനം. ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് കുട്ടിക്ക് ക്രൂരമർദനമേറ്റതെന്നാണ് വിവരം. തൃശൂർ കാരമുക്ക് എസ്എൻജി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ് സഹപാഠിയെ മർദിച്ചത്. കുട്ടിയുടെ അച്ഛന്‍റെ പരാതിയിൽ അന്തിക്കാട് പൊലീസ് കേസെടുത്തു.

പതിനാറുകാരനെ ഗുരുതര പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ തലയോട്ടിയിലും മൂക്കിന്‍റെ എല്ലിനും പൊട്ടലുണ്ടെന്ന് മർദനമേറ്റ കുട്ടിയുടെ പിതാവ് പറഞ്ഞു. 25 ഓളം കുട്ടികൾ ചേർന്ന് അധ്യാപകരുടെ സാന്നിധ്യത്തിലാണ് മകനെ മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
Previous Post Next Post