കണ്ണൂർ: കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ തുടർച്ചയായി 26-ാം തവണയും യൂണിയൻ നിലനിർത്തി എസ്എഫ്ഐ. തെരഞ്ഞെടുപ്പിലെ അഞ്ച് ജനറൽ സീറ്റിലും എസ്എഫ്ഐ വിജയിച്ചു.
നന്ദജ് ബാബുവെന്ന വിദ‍്യാർഥിയെയാണ് യൂണിയൻ ചെയ്ർപേഴ്സണായി തെരഞ്ഞെടുത്തത്. കണ്ണൂർ ജില്ലാ എക്സിക‍്യൂട്ടീവ് സീറ്റും എസ്എഫ്ഐക്ക് തന്നെയായിരുന്നു ലഭിച്ചത്.
അതേസമയം തെരഞ്ഞെടുപ്പിനിടെ വൻ സംഘർഷങ്ങൾക്കാണ് ക‍്യാംപസ് സാക്ഷ‍്യം വഹിച്ചത്. എസ്എഫ്ഐ സ്ഥാനാർഥി ഒരു യുയുസിയുടെ ബാഗ് തട്ടി പറിച്ചോടിയെന്ന് ആരോപണം ഉയർന്നിരുന്നു.
ഇതിനു പിന്നാലെയായിരുന്നു സംഘർഷമുണ്ടായത്. എസ്എഫ്ഐ- യുഡിഎസ്എഫ് പ്രവർത്തകർക്ക് സംഘർഷത്തിൽ പരുക്കേറ്റിരുന്നു.