വടകര കോട്ടക്കലിൽ കടലിൽ ചെറുതോണി മറിഞ്ഞ് അപകടം. ഒരാളെ കാണാതായി





വടകര കോട്ടക്കലിൽ കടലിൽ ചെറുതോണി മറിഞ്ഞ് അപകടം. ഒരാളെ കാണാതായി കോട്ടക്കൽ അഴിമുഖത്താണ് തോണി മറിഞ്ഞത്. 

പുറങ്കര സ്വദേശിയായ സുബൈറും മകൻ സുനീറുമാണ് വള്ളത്തിൽ മത്സ്യബന്ധനത്തിനായി കടലിൽ പോയത്. 

തിരികെ വരും വഴിയാണ് തോണി മറിഞ്ഞതെന്നാണ് വിവരം. അപകടത്തിന് പിന്നാലെ സുനീർ നീന്തി രക്ഷപ്പെട്ടു. എന്നാൽ സുബൈറിനെ കാണാതായി. 

സുനീർ പറഞ്ഞാണ് നാട്ടുകാർ അപകട വിവരമറിഞ്ഞത്. പിന്നാലെ കടലിൽ നാട്ടുകാർ തിരച്ചിൽ നടത്തുകയാണ്. 
ഇതുവരെ സുബൈറിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
Previous Post Next Post