ദോഹ- വാട്സ് ആപ്പ് അടിയന്തിരമായി അപ്ഡേറ്റ് ചെയ്യാൻ നിർദേശം നൽകി ഖത്തർ നാഷണൽ സൈബർ സുരക്ഷാ ഏജൻസി. ആപ്പിൽ ഗുരുതരമായ സുരക്ഷാ വീഴ്ച് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നിർദേശം. വാട്‌സ് ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയും പിഴവ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊരാളുടെ മൊബൈൽ ഫോണിലേക്ക് ഫേക്ക് ലിങ്കുകൾ വഴി ആക്സസ് ചെയ്യാൻ സാധിക്കുമെന്നതാണ് പിഴവ്.
ഈയടുത്ത് പുറത്തു വന്ന ആപ്പിൾ ഉപകരണങ്ങളിൽ സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇതുകൂടാതെ, ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള ഉപയോക്താക്കൾക്ക് റിസ്ക‌് കൂട്ടുന്നതായി അധികൃതർ അറിയിച്ചു. ഈ രൂപത്തിൽ തട്ടിപ്പിനിരയായ സംഭവങ്ങളും റിപ്പോർട്ടുണ്ട്.