പതിനൊന്നുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയില്‍


ഫോര്‍ട്ട്കൊച്ചിയില്‍ പതിനൊന്നുകാരിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച പ്രതി പിടിയില്‍. തോപ്പുംപടി നസ്രത്ത് സ്വദേശി ഡാരല്‍ ഡിസൂസയെയാണ് ഫോര്‍ട്ട്‌കൊച്ചി പൊലീസ് പിടികൂടിയത്. അതിക്രമത്തിനു ശേഷം കടന്നു കളഞ്ഞ പ്രതിയെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഇയാള്‍ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. കടയിലേക്ക് വന്ന കുട്ടിയുടെ കയ്യില്‍ കയറിപ്പിടിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു. മൂലമ്പിളളിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഫോര്‍ട്ട് കൊച്ചി പൊലീസിന്റെ പിടിയിലായത്.

Previous Post Next Post